‘എന്റെ നാട് ’കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരമെന്ന്
1601227
Monday, October 20, 2025 4:12 AM IST
കോതമംഗലം: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്റെ നാട് ജനകീയ കൂട്ടായ്മ മാതൃകയാണെന്ന് നടി സീമ ജി. നായർ. എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി കോതമംഗലം ലയൺസ് ഹാളിൽ സംഘടിപ്പിച്ച ‘അമ്മ മനസ്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
കഴിഞ്ഞ പത്ത് വർഷക്കാലം കൊണ്ട് സാധാരണ മനുഷ്യരുടെ ജീവിതം ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ സഹായകമായ വിവിധ പദ്ധതികളാണ് എന്റെ നാട് ജനകീയ കൂട്ടായ്മ ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. ഇത്തരം പ്രവർത്തനങ്ങളുമായി തുടർന്നും മുന്നോട്ടു പോകണമെന്ന് സീമ ജി. നായർ പറഞ്ഞു.
എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ ഷിബു കുര്യാക്കോസ്, ബബിത മത്തായി, ലിസി പോൾ, എന്റെ നാട് വൈസ് ചെയർപേഴ്സൺ ബിജി ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കോറമ്പേൽ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. ജോർജ്,
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.കെ. സത്യൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് മാമച്ചൻ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, എന്റെ നാട് സെക്രട്ടറി പി.എ. പാദുഷ, എന്റെ നാട് ഉന്നതാധികാര സമിതിയംഗം കെ.പി. കുര്യാക്കോസ്, എം.യു. ബേബി, വനിതാ മിത്ര നിയോജകമണ്ഡലം പ്രസിഡന്റ് ഉഷ ബാലൻ, പോൾ വർഗീസ്, കെ.എം. പോൾ, ടി.എം. സിദ്ദിഖ്, സജി തെക്കേക്കര, അനിൽ രാമൻ നായർ എന്നിവർ പ്രസംഗിച്ചു.