പൈ​ങ്ങോ​ട്ടൂ​ർ: പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് അം​ഗ​ങ്ങ​ൾ പോ​ത്താ​നി​ക്കാ​ട് പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു. സ്കൗ​ട്സ് മാ​സ്റ്റ​ർ സി​സ്റ്റ​ർ ഫീ​ന, റെ​യ്ഞ്ച​ർ ലീ​ഡ​ർ സി​സ്റ്റ​ർ സ്മി​നു എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് കു​ട്ടി​ക​ൾ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ൽ എ​ത്തി​യ​ത്.

ഒ​രു ദി​വ​സം സെ​ന്‍റ​റി​ൽ ചെ​ല​വ​ഴി​ക്കു​ക​യും രോ​ഗി​ക​ളാ​യി ക​ഴി​യു​ന്ന​വ​ർ​ക്ക് പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. പാ​ലി​യേ​റ്റീ​വും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കി ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച ശേ​ഷ​മാ​ണ് കു​ട്ടി​ക​ൾ മ​ട​ങ്ങി​യ​ത്.