കൂത്താട്ടുകുളം ടൗണ്‍ ഫൊറോന പള്ളിയില്‍ നൊവേന തിരുനാൾ
1600677
Saturday, October 18, 2025 4:13 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍ ഫൊറോന പള്ളിയില്‍ 19 മുതല്‍ 28 വരെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ആഘോഷിക്കുന്നതാണെന്ന് വികാരി ഫാ. ജെയിംസ് കുടിലില്‍, സഹവികാരി ഫാ. ജോസഫ് മരോട്ടിക്കല്‍ എന്നിവര്‍ അറിയിച്ചു. 19 മുതല്‍ 28 വരെ ദിവസവും വൈകുന്നേരം 6.15ന് 1001 എണ്ണത്തിരി തെളിക്കല്‍ ശുശ്രൂഷ ഉണ്ടായിരിക്കും. 19ന് വൈകുന്നേരം അഞ്ചി പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തില്‍ തിരുനാളിന് കൊടിയേറ്റും. തുടർന്നുള്ള വിവിധ ദിവസങ്ങളിലായി തിരുനാൾ ആഘോഷങ്ങളും ചടങ്ങുകളും നടക്കും.
പ്രധാന തിരുനാൾ ദിവസമായ 28ന് രാവിലെ 5.30, 7 എന്നീ സമയങ്ങളിൽ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. 10 നു ആഘോഷമായ തിരുനാൾ പാട്ടുകുർബാന തുടർന്ന് നൊവേന. 11.45, വൈകുന്നേരം 3, 5 എന്നീ സമയങ്ങളിൽ കുർബാന, നൊവേന.
തുടർന്ന് 1001 എണ്ണ തിരിതെളിക്കൽ ശുശ്രൂഷയോടെ തിരുനാൾ സമാപിക്കും. കൈകാരന്മാരായ ബാബു സ്റ്റീഫൻ മാനംമൂട്ടിൽ, സണ്ണി ജേക്കബ് കടവുങ്കൽ, ജോസ് വർഗീസ് വെള്ളരിങ്ങൽ, എബിൻ എബ്രഹാം മരുതുവെട്ടിയാനിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.