വീടുവിട്ട കുട്ടി തിരികെയെത്തി
1600665
Saturday, October 18, 2025 4:03 AM IST
ആലുവ: രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഒമ്പതാം ക്ലാസുകാരൻ തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ തിരിച്ചെത്തി. രാത്രി ട്രെയിനിൽ കൊച്ചുവേളിയിലെത്തിയ വിദ്യാർഥി പിന്നീട് അവിടെ നിന്നു സ്വയം ആലുവയിലേക്ക് മടങ്ങുകയായിരുന്നു. രക്ഷിതാവ് റെയിൽവേ സ്റ്റേഷനിൽ എത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.
ആലുവയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന ദേശം സ്വദേശിയായ വിദ്യാർഥി വീട്ടിൽ നിന്നിറങ്ങിയ വിവരം ഇന്നലെ പുലർച്ചെ വീടിന്റെ വാതിൽ തുറന്ന നിലയിൽ കണ്ടപ്പോഴാണ് രക്ഷിതാക്കൾ അറിയുന്നത്.
നെടുമ്പാശേരി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേ ഷണത്തിൽ പുറയാർ, തുരുത്ത് നടപ്പാലം വഴി വിദ്യാർഥി വ്യാഴാഴ്ച രാത്രി നടന്നുപോയതായി സൂചന ലഭിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലും വാർത്ത ചാനലുകളിലും ഫോട്ടോ പ്രചരിക്കുകയും ചെയ്തു. അതിനിടയിലാണ് ഇന്നലെ വൈകുന്നേരം നാലോടെ ട്രെയിനിൽ വിദ്യാർഥി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്.