അങ്കമാലി ബ്ലോക്ക് തല ഭിന്നശേഷി കലോത്സവം വർണദളങ്ങൾ-25 അരങ്ങേറി
1600691
Saturday, October 18, 2025 4:28 AM IST
അങ്കമാലി : സർഗവാസനകൾക്കും ക്രിയാത്മകതയ്ക്കും പരിമിതികളില്ലെന്ന് തെളിയിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം വർണ ദളങ്ങൾ -25 സംഘടി പ്പിച്ചു. 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പരിപാടിയാണിത്.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ നൂറിൽപ്പരം കുട്ടികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുകയും സമ്മാനവിതരണം നിർവഹിക്കുകയും ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ മനോജ് മുല്ലശേരി, ലാലി ആന്റു, റാണി പോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക ശശികുമാർ, കെ.വി. ബിബീഷ് , പി.യു. ജോമോൻ,
മെമ്പർമാരായ മേരി ദേവസിക്കുട്ടി, ഷിജി ജോയി, സീലിയ വിന്നി , സിജോ ചൊവ്വരാൻ, കെ.വി. അഭിജിത്ത്, ശിശുവികസന പദ്ധതി ഓഫീസർമാരായ ഡോ. ജയന്തി പി. നായർ, സൗമ്യ വർഗീസ് എന്നിവർ പ്രസംഗിച്ചു.