മരടിൽ ഫ്ലാറ്റ് പൊളിച്ച സ്ഥലം വിദഗ്ധ സംഘം പരിശോധിച്ചു
1600252
Friday, October 17, 2025 4:10 AM IST
മരട്: ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നൽകിയ പുതിയ നിർദേശങ്ങളനുസരിച്ച് കേരള തീരസംരക്ഷണ സമിതി(കെസിഇസഡ്എംഎ)യുടെ ടെക്നിക്കൽ വിദഗ്ധ സംഘം മരട് പ്രദേശത്ത് സ്ഥല പരിശോധന നടത്തി.
ഫ്ലാറ്റ് സമുച്ചയങ്ങൾ നിലനിന്നിരുന്ന സ്ഥലങ്ങളുടെയും അതിനോട് ചേർന്ന പ്രദേശങ്ങളുടെയും നിലവിലെ അവസ്ഥ സംഘം വിശദമായി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കേണ്ട വിശദമായ ടെക്നിക്കൽ റിപ്പോർട്ട് അടുത്ത ദിവസം സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു.
കെസിഇസഡ്എംഎ മെമ്പർ സെക്രട്ടറി പി.സി. സാബുവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക വിദഗ്ധരായ ഡോ. കെ.കെ. വിജയൻ, ഡോ. സി. രവിചന്ദ്രൻ എന്നിവരാണ് പരിശോധന നടത്തിയത്. പി. കലയരസൻ, ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസ് അംഗങ്ങൾ, നഗരസഭാ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.