പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: കെഎസ്എസ്പിഎ
1600297
Friday, October 17, 2025 4:47 AM IST
അങ്കമാലി: പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നും മെഡിസെപ്പ് പദ്ധതിയുടെ അപാകതകൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അങ്കമാലി മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഫ്രാൻസീസ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ എംഎൽഎ പി.ജെ. ജോയ് മുഖ്യപ്രഭാഷണം നടത്തി. കെ.വി മുരളി, എം.പി ഗീവർഗീസ് മാസ്റ്റർ, കെ.ഒ ഡേവീസ്, ടി.ടി. കൊച്ചുത്രേസ്യ,
എസ്.ഡി. ജോസ്,കെ.പി. പോൾ ,ടി.എ ജോണി, ടെസി ജോണി, മാർട്ടിൻ പോൾ, എം.എ ജോൺസൺ, പി.കെ ഏല്യാസ്, ജി.യു വർഗീസ്, വി. മനോജ്, എം.ഒ. ജോർജ്, പി .എൽ. സിസിലി, എൻ.എഫ്. മാത്യു, കെ.യു. ജോർജ് എന്നിവർ പ്രസംഗിച്ചു.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: ഫ്രാൻസീസ് മുട്ടത്തിൽ (പ്രസിഡന്റ്), ടി.സി. വർഗീസ്, വി. മനോജ്, (വൈസ് പ്രസിഡന്റുമാർ), മാർട്ടിൻ പോൾ (സെക്രട്ടറി) ജി.യു. വർഗീസ്, റെന്നി സോജൻ (ജോയിന്റ് സെക്രട്ടറിമാർ), കെ.ജെ. ജോസഫ് (ട്രഷറർ), മോളി ജോസഫ് (വനിതാ ഫോറം പ്രസിഡന്റ് ), പി.എൽ. സിസിലി (സെക്രട്ടറി ).