ഫോഗിംഗ് വാഹനം ഉപയോഗിക്കുന്നില്ല; യുഡിഎഫ് പ്രതിഷേധിച്ചു
1600286
Friday, October 17, 2025 4:39 AM IST
കൊച്ചി: നഗരത്തില്‍ കൊതുക് നിവാരണത്തിനായി വാങ്ങിയ ഫോഗിംഗ് വാഹനം ഉപയോഗിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.
കോര്പറേഷന് ഓഫീസിന് മുന്നില്‍ ഫോഗിംഗ് വാഹനത്തില്‍ റീത്ത് വച്ച് തള്ളിക്കൊണ്ടാണ് പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അറിസ്റ്റോട്ടില്‍ അധ്യക്ഷത വഹിച്ചു.