ഇന്റര്‍ സ്കൂള്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ്
1600821
Sunday, October 19, 2025 4:17 AM IST
മൂവാറ്റുപുഴ: സെന്റ് തോമസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹൈഡ്രത്തോണ് 2025- ഇന്റര്‍ സ്കൂള്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് നഗരസഭാധ്യക്ഷന്‍ പി.പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം കെ.ജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ പുത്തൂരാന്‍, പ്രിന്‍സിപ്പല്‍ മേരി സാബു, അഡ്മിനിസ്ട്രേറ്റര്‍ സൂനാമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസുകളില്‍ പഠിക്കുന്ന ആറ് മുതല്‍ 17 വയസു വരെയുള്ള 150 ഓളം കുട്ടികള്‍ 29 കാറ്റഗറികളിലായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങളില്‍ മാറ്റുരച്ചു. വിജയികള്‍ക്ക് കാഷ് പ്രൈസും മൊമെന്റോയും നല്കി.