സ്കൂട്ടർ അപകടത്തിൽ തൊഴിലാളിക്കു പരിക്ക്
1600827
Sunday, October 19, 2025 4:17 AM IST
വാഴക്കുളം: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈനാപ്പിൾ തൊഴിലാളിക്കു പരിക്കേറ്റു. ചാറ്റുപാറ നിരപ്പേൽ ബെന്നി ജോണിനാണ് (49) കൈയ്ക്കും കാലിനും നടുവിനും പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ കദളിക്കാട് മണിയന്തടം കവലയ്ക്കു സമീപമായിരുന്നു അപകടമുണ്ടായത്.
വാഴക്കുളത്തുനിന്ന് മണിയന്തടം ഭാഗത്തേക്കു പോകുകയായിരുന്ന ബെന്നിയുടെ സ്കൂട്ടറിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കൈമുട്ടിനും കാൽമുട്ടിലും പൊട്ടലുണ്ട്. അരഭാഗത്തും പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികൾ ചേർന്ന് ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.