ഉപജില്ലാ കായികമേള; ചുള്ളി സെന്റ് ജോർജ് സ്കൂളിലെ പ്രതിഭകൾക്ക് ആദരം
1600690
Saturday, October 18, 2025 4:25 AM IST
അങ്കമാലി: അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ കായികമേളയിൽ റണ്ണറപ്പായ ചുള്ളി സെന്റ്് ജോർജ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പ്രതിഭകൾക്ക് ആദരം. സ്കൂൾ പിടിഎയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച അനുമോദന മീറ്റിംഗിൽ അങ്കമാലി എംഎൽഎ റോജി എം ജോൺ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ.ഷനു മൂഞ്ഞേലി അധ്യക്ഷനായിരുന്നു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, കായിക അധ്യാപകൻ ജിതിൻ പി. നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ് എൽപി ഓവറോൾ പുരസ്കാരവും, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടിജോ ജോസഫ് എൽപി മിനി ബോയ്സ് ഓവറോൾ പുരസ്കാരവും.
വ്യക്തിഗത ചാമ്പ്യന്മാരായ കെവിൻ ഷൈജു, അഭിനവ് ധനീഷ്, അൽന ബൈജു എന്നിവർക്കുള്ള പുരസ്കാരം വാർഡ് മെമ്പർ വർഗീസ് മാണിക്യത്താൻ, യുപി കിഡ്ഡീസ് ഓവറോൾ പുരസ്കാരം വാർഡ് മെമ്പർ മേരി ജോണി മൂലൻ എന്നിവർ സമർപ്പിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ പി.ജെ. തോമസ് , വൈസ് പ്രിൻസിപ്പൽ പയസ് തോമസ്, പിടിഎ പ്രസിഡന്റ് ടിജോ ജോസ് തുടങ്ങിയവർ സംസാരിച്ചു.