റബർ ഉത്പാദക സംഘം പൊതുയോഗം
1600678
Saturday, October 18, 2025 4:13 AM IST
കല്ലൂർക്കാട്: റബർ ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗം കല്ലൂർക്കാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു.
ജോയി ജോർജ്, ജോമോൾ ജേക്കബ് എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ.ഡോ. ജോസ് അഗസ്റ്റിൻ അവാർഡുദാനം നിർവഹിച്ചു. ഷൈനി ജെയിംസ്, ദേവി നന്ദന, ജോസ് പാലക്കുഴി, ജോസ് മാത്യു പുത്തൻപുര എന്നിവർ പ്രസംഗിച്ചു.