ഉതുമ്പേലിതണ്ട് കുടിവെള്ള പദ്ധതി ആരംഭിച്ചു
1600676
Saturday, October 18, 2025 4:13 AM IST
വാഴക്കുളം: ആവോലി പഞ്ചായത്ത് രണ്ടാം വാർഡിലെ ഉതുമ്പേലിതണ്ട് കുടിവെള്ള പദ്ധതി ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഉല്ലാസ് തോമസ് സ്വിച്ച് ഓൺ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുള്ളംകുഴിയിൽ, പഞ്ചായത്തംഗങ്ങളായ അഷ്റഫ് മൊയ്തീൻ കക്കാട്ട്, ജോർജ് തെക്കുംപുറം, ബിന്ദു ജോർജ്, വി.എസ്. ഷെഫാൻ, സൗമ്യ ഫ്രാൻസിസ്, ആൻസമ്മ വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു. സ്ഥലം വിട്ടുനൽകിയവരെ ചടങ്ങിൽ ആദരിച്ചു.
ആവോലി പഞ്ചായത്തിന്റെ 20 ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷവും ഉൾപ്പെടെ 35 ലക്ഷത്തോളം ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. സ്ഥലം കണ്ടെത്തി കിണറും അരകിലോമീറ്ററോളം ദൈർഘ്യത്തിൽ പൈപ്പും ഇരുപതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കിയത്.