മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു
1600258
Friday, October 17, 2025 4:10 AM IST
കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സമൂഹത്തില്‍ പ്രത്യേക പരിഗണന ലഭിക്കേണ്ട ജനസമൂഹത്തെ ചേര്‍ത്തുപിടിക്കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജോണ്‍ ജോഷി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീക്ക്, സിനോ സേവി, പി. ഹനീഷ് എന്നിവര്‍ പ്രസംഗിച്ചു.
1.25 കോടി രൂപ ചെലവഴിച്ച് 108 പേര്‍ക്കാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തത്.