വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
1600784
Saturday, October 18, 2025 10:29 PM IST
നെടുമ്പാശേരി: വീട്ടുമുറ്റത്തെ കിണറ്റിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. അത്താണി പള്ളിക്കൽ വീട്ടിൽ മാത്തുക്കുട്ടിയുടെ ഭാര്യ സാറാമ്മ(85)യാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സാറാമ്മയെ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിനു പിന്നിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അങ്കമാലിയിൽ നിന്ന് അഗ്നിരക്ഷാ സേനയും നെടുമ്പാശേരി പോലീസുമെത്തിയാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.
പോലീസ് മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. മക്കൾ: ലോപ്പസ് പള്ളിക്കൽ, അന്നമ്മ, ഫാ. ജോസഫ് പള്ളിക്കൽ, എലിസബത്ത്.