24.7 കോടി തട്ടിയ സംഭവം: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സിംകാര്‍ഡുകളും പരിശോധിക്കുന്നു
1600844
Sunday, October 19, 2025 4:43 AM IST
കൊച്ചി: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്നും 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് കണ്ടെടുത്ത ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ സിം കാര്‍ഡുകളും കേന്ദ്രീകരിച്ച് അന്വേഷണം.
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആരിലേക്കെല്ലാമാണ് എത്തിയിട്ടുള്ളത് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മറ്റുചില ആളുകളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പ്, കംപ്യൂട്ടര്‍ എന്നിവയും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
നിലവില്‍ അന്വേഷണസംഘത്തിന് ലഭിച്ച സൂചനകളില്‍ വ്യക്തത തേടുന്നതിന് പ്രതികളെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു.