സെന്റ് റീത്താസ് സ്കൂളിന് ഐക്യദാർഢ്യവുമായി കൊച്ചി രൂപത ബിസിസി
1600832
Sunday, October 19, 2025 4:30 AM IST
തോപ്പുംപടി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് പിന്തുണയും ഐക്യദാർഡ്യവുമറിയിച്ച് കൊച്ചി രൂപത കുടുംബയൂണിറ്റ് കേന്ദ്ര സമിതി കോൺവന്റിൽ സന്ദർശനം നടത്തി. ബിസിസി രൂപത ഡയറക്ടർ ഫാ.ബെന്നി തോപ്പിപറമ്പിൽ , പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോസഫ് ചിറാപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലാണ് രൂപത ഭാരവാഹികൾ സന്ദർശനം നടത്തിയത്.
കൺവീനർ പോൾ ബെന്നി പുളിക്കൽ, സെക്രട്ടറി പീറ്റർ പി. ജോർജ്, ട്രഷറർ മാർഗരറ്റ് ലോറൻസ് , ഫൊറോന കൺവീനർമാരായ ആൽബി ഗൊൺസാൽവൂസ്, ജസ്റ്റിൻ മുല്ലപറമ്പിൽ, ഫെലിക്സ് കാട്ടിശേരി, സോണി ആലുങ്കൽ, കെ.ജെ. സനൂപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.