തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം
1600843
Sunday, October 19, 2025 4:43 AM IST
കൊച്ചി:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി. കാലഹരണപ്പെട്ട ലഡ്ജറുകളും കടലാസ് വൗച്ചറുകളും മറ്റുമാണ് ഇപ്പോഴും ആധാരമാക്കുന്നത്. ക്ഷേത്രങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിന് ഇത് മറയാക്കുകയാണ്. സമയബന്ധിതമായി ഓഡിറ്റ് നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടെന്നും ജസ്റ്റീസ് രാജവിജയരാഘവന്‍, ജസ്റ്റീസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
പെന്ഷന് ആനുകൂല്യങ്ങള്‍ തടഞ്ഞതിനെതിരേ ദേവസ്വം മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പദ്മനാഭനുണ്ണി സമര്‍പ്പിച്ച പരാതിയില്‍ ദേവസ്വം ഓംബുഡ്സമാന് സമര്പ്പിച്ചറിപ്പോര്ട്ട് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഫണ്ട് വിനിയോഗത്തില്‍ സുതാര്യതയുണ്ടാകുന്നില്ല. കൃത്യമായ പരിശോധനകളും നടക്കുന്നില്ല. സിസ്റ്റത്തിന്റെ പൂര്‍ണ പരാജയമാണിത്. അതിനാല്‍ കേന്ദ്രീകൃത ധനകാര്യ മാനേജ്മെന്റ് സംവിധാനം സജ്ജമാക്കണം. പണമിടപാട് ഓണ്‍ലൈനാക്കണം. ഓഡിറ്റര്‍ക്കും സൂപ്പര്‍വൈസര്‍ക്കും ഇത് പ്രാപ്യമാക്കണം. വാര്‍ഷിക ഓഡിറ്റിംഗ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.