ബഹുമുഖ പ്രതിഭാ സംഗമം
1601230
Monday, October 20, 2025 4:12 AM IST
കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിക്കാൻ ബഹുമുഖ പ്രതിഭാ സംഗമം നടത്തി. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് അധ്യക്ഷത വഹിച്ചു.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷിബു പടപറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. എഇഒ കെ.ബി. സജീവ്, കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ. സാം പോൾ, കൃഷി ഓഫീസർ കെ.എ. സജി, ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് പോൾ,
ഭരണസമിതി അംഗങ്ങളായ ജോയി പോൾ, വി.സി. മാത്തച്ചൻ, ജോസഫ് ജോർജ്, കെ.ഡി. അഭിലാഷ്, പി.എം. ഹൈദ്രോസ് , ലിസി ജോയി, സോണിയ കിഷോർ, സെക്രട്ടറി കെ.കെ. ബിനോയി എന്നിവർ പ്രസംഗിച്ചു.