തുറവൂരിൽ വനിതാ ജിം സെന്റർ തുടങ്ങി
1601241
Monday, October 20, 2025 4:26 AM IST
അങ്കമാലി : തുറവൂർ പഞ്ചായത്ത് 13-ാം വാർഡിലെ ഐശ്വര്യ നഗർ അങ്കണവാടി മന്ദിരത്തിൽ 'ഷീ സ്പെയ്സ് വനിത ജിം ' സെന്റർ പ്രവർത്തനമാരംഭിച്ചു. രാജ്യസഭ എംപി പി.പി. സുനീർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 12.50 ലക്ഷം രൂപയും രാജ്യസഭ എം പി ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി നിർവഹണം.
വനിതകൾക്ക് വ്യായാമത്തിന് ആവശ്യമായ ത്രഡ് മിൽ, സ്പിൻ ബൈക്ക്, ബാർബെൽസ്, ഡം ബെൽസ് ഉപകരണങ്ങളും യോഗ, സൂംബ, റീഡിംഗ് സെന്റകളും മ്യൂസിക് സ്റ്റേഷൻ യുവതി ക്ലബ് എന്നിവയും ഉൾപ്പെടുന്നതാണ് പദ്ധതി. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ പ്രതിഭകളെ ആദരിച്ചു. യുവതി ക്ലബിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ നിർവഹിച്ചു. മേരി ദേവസിക്കുട്ടി, ലാലി ആന്റു, സരിതാ സുനിൽ, സീലിയ വിന്നി , എം.എം. പരമേശ്വരൻ , സീന ജിജോ, സാലി വിൽസൻ, എം.എസ്. ശ്രീകാന്ത്, ജോസഫ് പാറേക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.