വൈ​പ്പി​ൻ: ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​ള്ള സ​ർ​വോ​ദ​യം കു​ര്യ​ൻ അ​വാ​ർ​ഡ് നേ​ടി​യ ഫോ​ർ​ട്ട്‌​വൈ​പ്പി​ൻ സ്വ​ദേ​ശി ജോ​ണി വൈ​പ്പി​ന് അ​ടു​ത്ത 14ന് ​ന​ട​ക്കു​ന്ന സ​ർ​വോ​ദ​യം കു​ര്യ​ന്‍റെ 26 -ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ ജെ. ​മാ​മ്പി​ള്ളി അ​റി​യി​ച്ചു.

ഞാ​റ​ക്ക​ൽ മ​ഞ്ഞു​രാ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​പി. ഹ​രി​ദാ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഒ​രേ​പോ​ലെ തി​ള​ങ്ങു​ന്ന വ്യ​ക്തി എ​ന്ന നി​ല​യി​ലാ​ണ് ജോ​ണി​യെ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഒ​രു ല​ക്ഷം രൂ​പ​യും, ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. അ​റു​ന്നൂ​റോ​ളം അ​നാ​ഥ ശി​ശു​ക്ക​ളു​ടെ ര​ക്ഷ​ക​നും അ​വ​ശ​രു​ടെ​യും ആ​ലം​ബ​ഹീ​ന​രു​ടെ​യും അ​ത്താ​ണി ആ​യി​രു​ന്ന ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ സ​ർ​വോ​ദ​യം കു​ര്യ​ന്‍റെ പേ​രി​ൽ സ​ർ​വോ​ദ​യം കു​ര്യ​ൻ സ്മാ​ര​ക ട്ര​സ്റ്റ് ആ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.