ഏലൂരിൽ സ്നേഹവീട് കൈമാറി
1601233
Monday, October 20, 2025 4:26 AM IST
കളമശേരി: മന്ത്രി പി.രാജീവ് മണ്ഡലത്തില്‍ 30 വീട് നിര്‍മിച്ച നല്കുന്ന സ്നേഹവീട് പദ്ധതിയില്‍ ഏലൂര്‍ വടക്കുംഭാഗത്തെ മാട്ടുപുറത്ത് പരേതനായ കൊല്ലംപറമ്പില്‍ ചെല്ലമണിയുടെ ഭാര്യ കാര്‍ത്തികയ്ക്ക് സുരക്ഷിത ഭവനം കൈമാറി. മാട്ടുപുറത്ത് നടന്ന ചടങ്ങില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന് ടിനി ടോം താക്കോല്‍ കൈമാറി.
കുടുംബനാഥ വിധവകളായവരുള്പ്പെടെ ദരിദ്ര വിഭാഗത്തില്‍ പെട്ടവര്‍ക്കായി വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഇത്. പദ്ധതിയില്‍ 11വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്.രണ്ട് മക്കളുള്ള വിധവയായ കാര്‍ത്തികയ്ക്കാണ് വീട് നിര്‍മിക്കുന്നത്.
കളമശേരി സെന്റഎ പോള്‍സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് മുന്‍കൈയെടുത്താണ് കുടുംബത്തിനായി നാല് സെന്റ് സ്ഥലം വാങ്ങി നല്‍കിയത്. ഒമ്പത് ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.
ചടങ്ങില്‍ ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ.ഡി. സുജില്‍ അധ്യക്ഷനായി. പി.എ. ഷിബു, ജയശ്രീ സതീഷ്, ടി.എം. ഷെനിന്, പി.എ. ഷെറീഫ്, നിസി സാബു, കെ.എ. മാഹിന്‍, സെന്റ് പോള്‍സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് സേവ്യര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.ജി. രാജേഷ് മോന് തുടങ്ങിയവര്‍ സംസാരിച്ചു.