നെടുമ്പാശേരിയിൽ എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ
1601244
Monday, October 20, 2025 4:35 AM IST
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ. കായംകുളം ഗവ. ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. പിടികൂടിയ രാസ ലഹരിക്ക് പത്ത് ലക്ഷത്തിലേറെ രൂപ വിലവരും.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് വില്പനയ്ക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബൈക്കിൽ പ്രത്യേകം പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്.
ഇയാൾ വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണെന്നാണ് ലഭ്യമാകുന്ന വിവരം. നർക്കോട്ടിക്ക് സെൽ ഡി വൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എച്ച്. അനുരാജ്, എസ്ഐ എസ്.എസ്. ശ്രീലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.