എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി
1601523
Tuesday, October 21, 2025 2:57 AM IST
പെരുമ്പാവൂര്‍: ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം നിരോധനമുള്ള എയര്‍ഹോണുകള്‍ ഘടിപ്പിച്ച് ഹോണ്‍ മുഴക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പെരുമ്പാവൂര്‍ സബ് ആര്‍ടി ഓഫീസ് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിൽ 60 ഓളം കേസുകളില്‍ നിന്നായി രണ്ട് ലക്ഷത്തോളം രൂപ പിഴ ചുമത്തി. സ്ഥലത്തുവച്ചു തന്നെ എയര്‍ ഹോണുകള്‍ അഴിച്ചു മാറ്റി.
രാതിയിൽ ട്രിപ്പ് മുടക്കുന്ന പ്രൈവറ്റ് ബസുകള്‍ക്കെതിരെ പരാതി ശക്തമായതിനെ തുടര്‍ന്ന് ട്രിപ്പ് മുടക്കിയതായി കണ്ടെത്തിയ 10 ഓളം ബസുകള്‍ക്കെതിരെ പിഴ ചുമത്തുകയും താക്കീതു നല്‍കുകയും ചെയ്തു. വാഹന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാരായ ബിനോയ് കുമാര്‍, നോബി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സിബിമോന് ഉണ്ണി, അജിത്, ദിനേശ് കുമാര്‍, ബോണി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. വരുന്ന ആഴ്ചകളിലും പരിശോധന തുടരുമെന്ന് ജോ. ആര്‍ടിഒ എസ്.എസ്. പ്രദീപ് അറിയിച്ചു.