മുനമ്പത്തുനിന്നു വീടുവിട്ടിറങ്ങിയ 17കാരി തിരുവല്ലയിൽ
1601529
Tuesday, October 21, 2025 2:57 AM IST
ചെറായി: മുനമ്പത്ത് നിന്നു കാണാതായ 17 കാരിയായ വിദ്യാർഥിനിയെ തിരുവല്ലയിൽ കണ്ടെത്തി. സ്കൂളിൽ നിന്നു ടൂർ പോകുന്നു എന്ന് പറഞ്ഞ് 16ന് വൈകുന്നേരം 3. 30 നാണ് വിദ്യാർഥിനി വീട് വിട്ടിറങ്ങിയത്.
വീട്ടിൽ തിരികെ എത്താതെ വന്നതോടെ വീട്ടുകാർ മുനമ്പം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയശേഷം വീട്ടുകാർക്കൊപ്പം പറഞ്ഞു വിട്ടു.