വീടുകളിൽ വെള്ളം കയറി
1601510
Tuesday, October 21, 2025 2:57 AM IST
കല്ലൂർക്കാട്: ചാറ്റുപാറ പ്രദേശത്തുണ്ടായ മിന്നൽ പ്രളയത്തിൽ വീടുകളിൽ വെള്ളം കയറി. ഞായറാഴ്ച രാത്രിയിൽ പെയ്ത മഴയെ തുടർന്ന് വെള്ളം കുത്തിയൊഴുകി .
കുഞ്ഞ് ചെമ്പനാത്തണ്ടേൽ, സുകുമാരൻ പൂക്കുളത്ത്, രാജു തൈക്കണ്ടത്തിൽ, സതി അയ്യപ്പൻ ഇളശേരിക്കുടിയിൽ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മണിയന്തടം മലഞ്ചെരുവിലുള്ള പാറമട ഭാഗത്തു നിന്ന് വൻതോതിൽ മണ്ണും പാറക്കഷണങ്ങളും കുത്തിയൊലിച്ചു. പ്രദേശവാസികളുടെ സഹായത്തോടെ വെള്ളം വഴിതിരിച്ചു വിട്ടാണ് വെള്ളക്കെട്ട് കുറച്ചത്. വീട്ടുപകരണങ്ങൾ പലതും വെള്ളത്തിൽ ഒഴുകിപ്പോയി.
മഴ തുടരുന്നതിനാൽ അപകട ഭീഷണി കണക്കിലെടുത്ത് ഇവർ സുരക്ഷിതമായ സ്ഥലത്തുള്ള വീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്.