ചാവറയിൽ ദീപാവലി ആഘോഷിച്ചു
1601514
Tuesday, October 21, 2025 2:57 AM IST
കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷന് സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍ അധ്യക്ഷത വഹിച്ചു. ലൈറ്റ് ടു ലൈഫ് മൈത്രി പുരസ്കാരത്തിനര്‍ഹനായ എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രനെ ടി.ജെ. വിനോദ് എംഎല്‍എ ഉപഹാരം നല്കി അനുമോദിച്ചു. ജോണ്സന് സി. ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് പി. രാമചന്ദ്രനെ പൊന്നാട അണിയിച്ചു.
കോര്പറേഷന് കൗണ്‍സിലര്‍ പത്മജ എസ്. മേനോന്, സിഐസിസി ജയചന്ദ്രന്, ഷെഫ് നളന്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്, ബണ്ടി സിംഗ്, സി.ജി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.