മത്സ്യബന്ധന ബോട്ടിൽ നിന്നും കായലിൽ വീണ് കന്യാകുമാരി സ്വദേശി മരിച്ചു
1601354
Monday, October 20, 2025 10:31 PM IST
ചെറായി: ഹാർബറിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്നും കായലിൽ വീണ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു.
ഉലകമാതാ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായ തമിഴ്നാട് കന്യാകുമാരി സ്വദേശി പോൾ രാജ്സ്റ്റൻ സിലറി - 58 ആണ് മരിച്ചത്. മുനമ്പം മാതൃകാ ഹാർബറിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ ആളെ കണ്ടെത്തുകയായിരുന്നു.
മുനമ്പം പോലീസിന്റെ വാഹനത്തിൽ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. അഴീക്കോട് നിന്നും എസ്ഐ ബിജു ജോസിന്റെ നേതൃത്വത്തിൽ പോലീസും എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.