അജ്ഞാത യുവതി ട്രെയിൻ തട്ടി മരിച്ചനിലയിൽ
1601355
Monday, October 20, 2025 10:31 PM IST
നെടുമ്പാശേരി: പുറയാർ റെയിൽവേ ഗേറ്റിന് സമീപം അജ്ഞാത യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 35 - 40 വയസ് പ്രായം തോന്നിക്കും. 5.3 അടി ഉയരമുണ്ട്.
തടിച്ച ശരീരം, ഇരുനിറം, ഇടത് കവിളിൽ കറുത്ത മറുക്, നീല ടോപ്പും കറുത്ത ഷോളും കറുത്ത പാന്റും ആയിരുന്നു ധരിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.35 ഓടെ പുറയാർ റെയിൽവേ ഗേറ്റിൽ നിന്നും 500 മീറ്റർ വടക്ക് മാറി റെയിൽവേ ട്രാക്കിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെടുമ്പാശേരി പോലീസ് കേസെടുത്തു. ഫോൺ: 04842610611, +919497933048.