പ്രവാസി കോൺഗ്രസ് ധർണ നാളെ
1601519
Tuesday, October 21, 2025 2:57 AM IST
പറവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ പറവൂർ, വടക്കേക്കര ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിക്കുന്ന ധർണ നാളെ പറവൂർ സിവിൽ സ്റ്റേഷനു മുന്നിൽ നടക്കും. രാവിലെ 10 മണിക്ക് തുടങ്ങുന്ന ധർണ എഐസിസി അംഗവും മുൻ എംപിയുമായ കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും.
പ്രവാസി കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡന്റ് ജോൺസൺ പുളിക്കൽ അധ്യക്ഷത വഹിക്കും. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത്, ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജയൻ, പ്രവാസി കോൺഗ്രസ് വടക്കേക്കര ബ്ലോക്ക് പ്രസിഡന്റ് വർഗീസ് കൈതാരൻ തുടങ്ങിയവർ സംസാരിക്കും.
ക്ഷേമനിധി പെൻഷന് അർഹതയില്ലാത്ത മുഴുവൻ പ്രവാസികൾക്കും സാമൂഹ്യ ക്ഷേമപെൻഷൻ അനുവദിക്കുക, പ്രവാസി പുനരധിവാസ പദ്ധതികളുടെ വ്യവസ്ഥകൾ ലഘൂകരിക്കുക, നോർക്ക പുതുതായി ഏർപ്പെടുത്തുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ തിരിച്ചെത്തിയ പ്രവാസികളെ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.