മ​ര​ട്: ദൈ​വ​ദാ​സ​ൻ ജോ​ർ​ജ് വാ​ക​യി​ല​ച്ച​ന്‍റെ 94-ാം സ്മ​ര​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ണ്ടു​രു​ത്തി മാ​തൃ ഇ​ട​വ​ക​യി​ൽ നി​ന്നും ഫാ. ​ലി​തി​ൻ ജോ​സ് നെ​ടും​പ​റ​മ്പി​ൽ തെ​ളി​യി​ച്ചു ന​ൽ​കി​യ ദീ​പ​ശി​ഖ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ യും ​മാ​ര​ത്ത​ൺ താ​ര​ങ്ങ​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മ​ര​ട് മൂ​ത്തേ​ടം സെ​മി​ത്തേ​രി ചാ​പ്പ​ലി​ലെ​ത്തി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാം​സ​ൺ ക​ള​ത്തി​പ്പ​റ​മ്പി​ലും ഫാ. ​മി​റാ​ഷ് പു​ത്ത​ൻ​പു​ര​യ്ക്ക​ലും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി​യ ദീ​പ​ശി​ഖ​യി​ൽ​നി​ന്ന് വാ​ക​യി​ല​ച്ച​ൻ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ചാ​പ്പ​ലി​ൽ പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ള്ള കൂ​റ്റ​ൻ മെ​ഴു​കു​തി​രി​യി​ലേ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ഷൈ​ജു തോ​പ്പി​ൽ അ​ഗ്നി പ​ക​ർ​ന്നു. ഈ ​തി​രി​നാ​ള​ത്തി​ൽ നി​ന്നാ​ണ് നേ​ർ​ച്ച പാ​യ​സ ഒ​രു​ക്ക​ങ്ങ​ൾ​ക്കും ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും അ​ഗ്നി പ​ക​രു​ന്ന​ത്.