ഇടിമിന്നൽ; ഇലഞ്ഞിയിൽ വീട് ഭാഗികമായി തകർന്നു
1601530
Tuesday, October 21, 2025 2:57 AM IST
ഇലഞ്ഞി: കനത്ത മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ ഇലഞ്ഞിയിൽ വീട് ഭാഗികമായി തകർന്നു. കൊല്ലകോമ്പിൽ ഗോപിനാഥന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ഇന്നലെ വൈകുന്നേരം 5.45നായിരുന്നു സംഭവം.
വീട്ടിലെ വൈദ്യുത ഉപകരണങ്ങളും വയറിംഗും പൂർണമായി കത്തിനശിച്ചു. ഭിത്തികൾക്കും ടെറസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ഗോപിനാഥന്റെ ഭാര്യ ജയ, സഹോദര പുത്രി ആദിത്യ ശിവൻ എന്നിവർക്ക് നിസാര പരിക്കേറ്റു.