ക്ഷേത്രം കുത്തിത്തുറന്ന് സിസി ടിവിയടക്കം മോഷ്ടിച്ചയാൾ പിടിയിൽ
1601533
Tuesday, October 21, 2025 2:57 AM IST
ആലുവ: കുഴിവേലിപ്പടി കുഴിക്കാട്ടുകാവ് ഭഗവതി ക്ഷേത്രം കുത്തിത്തുറന്ന് സിസിടിവിയടക്കം കവർച്ച നടത്തിയ കേസിലെ പ്രതി അങ്കമാലിയിൽ എടത്തല പോലീസിന്റെ പിടിയിലായി. ഞാറക്കൽ നടിയതറ വീട്ടിൽ സോമരാജ് സോമശേഖരനാ(45)ണ് പിടിയിലായത്.
കഴിഞ്ഞ 16ന് രാത്രിയായിരുന്നു കവർച്ച. നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ഏകദേശം 9,000 രൂപയും ഓഫീസ് വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ താലികളും കൂടാതെ ക്ഷേത്രത്തിലെ സിസി ടിവികളും ഡിവിആറും ഇവ സൂക്ഷിച്ചിരുന്ന ഇരുമ്പ് ബോക്സുമാണ് കവർന്നത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.