പൂതംകുറ്റി പള്ളിയില്‍ തോമസ് പ്രഥമന്‍ ബാവായുടെ ആണ്ട് ശ്രാദ്ധം നടത്തി
1601517
Tuesday, October 21, 2025 2:57 AM IST
അങ്കമാലി: ശ്രേഷ്ഠ കാതോലിക്കയും പൂതംകുറ്റി സെന്റ് മേരീസ് പള്ളിയുടെ സ്ഥാപകനുമായ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ആണ്ട് ശ്രാദ്ധം പൂതംകുറ്റി സെന്റ് മേരീസ് പള്ളിയില്‍ വിപുലമായ പരിപാടികളോടെ നടന്നു. തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. അനുസ്മരണ സമ്മേളനം ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാ. ഡോണ്‍ പോള്‍ അധ്യക്ഷത വഹിച്ചു.
പള്ളിയില്‍ സ്ഥാപിച്ച ശ്രേഷ്ഠ ബാവായുടെ ഛായചിത്രത്തിന്റെ അനാച്ഛാദന കര്‍മം തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രപ്പോലീത്ത നിര്‍വഹിച്ചു. മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ്, ഫാ. സാബു പാറയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലാലി ആന്റു, വാര്‍ഡംഗം കെ.എസ്. മൈക്കിള്‍, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
സണ്‍ഡേ സ്കൂള്‍ ദേശീയ കലോത്സവത്തില്‍ സംഗീതത്തില്‍ രണ്ടാം സ്ഥാനം നേടിയ ബ്രയാന്‍ ഏല്യാസ്, റവന്യൂ ജില്ല സ്കൂള്‍ കായികമേളയില്‍ അഞ്ച് ഇനങ്ങളില്‍ സ്വര്‍ണമെഡല്‍ നേടി വ്യക്തിഗത ചാമ്പ്യനായ അലന് ബൈജു എന്നിവരെ അനുമോദിച്ചു. തുടർന്ന് ശ്രാദ്ധ സദ്യയും നടന്നു.