മൂവാറ്റുപുഴ നഗരത്തില്‍ വീണ്ടും പൈപ്പ് പൊട്ടി
1601512
Tuesday, October 21, 2025 2:57 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തില്‍ വീണ്ടും പൈപ്പ് പൊട്ടി. വെള്ളൂര്‍ക്കുന്നം കീച്ചേരിപ്പടി മാര്‍ക്കറ്റ് റോഡില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്നിലാണ് ഇന്നലെ രാവിലെ പത്തരയോടെ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായത്. കീച്ചേരിപ്പടി, നിരപ്പ് പ്രദേശങ്ങളിലേക്കുള്ള പ്രധാന പൈപ്പാണ് തകര്‍ന്നത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡും തകര്‍ന്നു.
ഒരു വര്‍ഷം മുന്‍പ് ഒരു കോടി രൂപ മുതല്‍ മുടക്കി ആധുനിക നിലവാരത്തില്‍ നവീകരിച്ച റോഡാണ് പൈപ്പ് പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നത്. പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിയത് മൂലം വാഹന ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.