അനുജനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ജ്യേഷ്ഠൻ അറസ്റ്റിൽ
1601528
Tuesday, October 21, 2025 2:57 AM IST
ചോറ്റാനിക്കര: അനുജനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി മണികണ്ഠ(20)ന് തീപ്പൊള്ളലേറ്റ കേസിൽ സഹോദരൻ മാണിക്യനെ(25)യാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
മണികണ്ഠന് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരും വര്‍ഷങ്ങളായി ചോറ്റാനിക്കരയില്‍ വാടകയ്ക്ക് താമസിക്കുകയാണ്.
ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ചോറ്റാനിക്കര പൂരപ്പറമ്പിനു സമീപത്ത് വച്ച് മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ വാക്കേറ്റവും കൈയേറ്റവും ഉണ്ടാകുകയും പിന്നാലെ തീ പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.