യുവാവിനെ ആക്രമിച്ച സംഭവം: 12 പേർക്കെതിരെ കേസ്
1576692
Friday, July 18, 2025 4:30 AM IST
പറവൂർ: യുവാവിനെ ആക്രമിച്ച സംഭവത്തിൽ കൊച്ചങ്ങാടി സ്വദേശി അതുൽ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 12 പേർക്കെതിരെ വടക്കേക്കര പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 12നു ഗോതുരുത്ത് ആലുങ്കത്തറ അതുൽ ബിജുവിനെ (22) ചേന്ദമംഗലം പാലിയംനടയിൽ വച്ചു ഒരു സംഘം ആളുകൾ വഴിയിൽ തടഞ്ഞുനിർത്തുകയും മർദിക്കുകയും ചെയ്തിരുന്നു.
തുടർന്ന് അവരുടെ വാഹനത്തിൽ കയറ്റി കിഴക്കുംപുറത്ത് കൊണ്ടുപോയി കെട്ടിയിട്ടും തല്ലി. ശരീരമാസകലം മുറിവേറ്റ അതുൽ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടികജാതിക്കാരനായ അതുലിന്റെ ബൈക്ക്, പഴ്സ്, മൊബൈൽ ഫോൺ എന്നിവയും അക്രമികൾ തട്ടിയെടുത്തിട്ടുണ്ട്. ആക്രമിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.