പോക്സോ കേസിൽ 68കാരന് അറസ്റ്റില്‍
1576700
Friday, July 18, 2025 4:42 AM IST
കൊച്ചി: പത്തുവയസുകാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പള്ളുരുത്തി തങ്ങള്‍ നഗര്‍ സ്വദേശി ഇബ്രാഹിംകുട്ടി(68)യെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർഥികളെ സ്കൂളിൽ നിന്നും വീട്ടിലെത്തിക്കുന്ന ഓട്ടോ ഡ്രൈവറായി പ്രവർത്തിച്ചുവരുന്പോഴാണ് സംഭവം നടന്നത്. പോക്സോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.