മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
1576912
Friday, July 18, 2025 10:30 PM IST
മൂവാറ്റുപുഴ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കോടതി ജീവനക്കാരൻ മരിച്ചു. പെരുന്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ഓഫീസ് അറ്റന്റൻഡ് പി.വി. രഞ്ജിത്ത് (39) ആണ് മരിച്ചത്.
ഒരാഴ്ചയായി രോഗം ബാധിച്ച രഞ്ജിത്ത് മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 11നാണ് മരിച്ചത്.
രണ്ടാർ ചാലിക്കടവ് പഴയിടത്ത് പരേതനായ വാസുവിന്റെയും തങ്കമ്മയുടെയും മകനാണ്. അവിവാഹിതനാണ്. ചാലിക്കടവ് അക്ഷയ സാംസ്കാരിക സമിതി ട്രഷറർ, മൂവാറ്റുപുഴ കിഴക്കേക്കര നിള കലാസാംസ്കാരിക സമിതിയുടെ നാടക സമിതിയിലെ പിന്നണി കലാകാരനുമായിരുന്നു. സംസ്കാരം നടത്തി. സഹോദരങ്ങൾ: ജഗതി, സുജിത്ത്, സുധ, സരിത.