വന്യജീവി, തെരുവുനായ ആക്രമണം : മാർച്ചും ധർണയും നടത്തി യൂത്ത് ഫ്രണ്ട്-എം
1577053
Saturday, July 19, 2025 4:00 AM IST
കൊച്ചി: വന്യജീവി, തെരുവുനായ ആക്രമണങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട്-എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരളാ കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു.
ആക്രമണകാരികളായ വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കുന്നതിന് നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾക്ക് വീഴ്ച സംഭവിച്ചാൽ അവർക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ജോജസ് ജോസ് അധ്യക്ഷത വഹിച്ചു. ടി.എ. ഡേവീസ്, ജോസി പി. തോമസ്, ജയൻ കല്ലുകുളങ്ങര, റോണി വലിയപറമ്പിൽ, ജെസൽ വർഗീസ്, ബിജോ ബാബു, മജു പൊക്കാട്, ജോർജ് കോട്ടൂർ, ബൈജു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.