മയക്കുമരുന്നുമായി യുവാവ് പിടിയില്‍
1576488
Thursday, July 17, 2025 5:04 AM IST
കൊച്ചി: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ഇടപ്പള്ളി ചങ്ങമ്പുഴ റോഡ് എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫ് (35) ആണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്.
കൊച്ചി സിറ്റി ഡാന്‍സാഫ് ടീം നടത്തിയ പരിശോധനയില്‍ എറണാകുളം ബോള്‍ഗാട്ടിക്ക് സമീപത്തുനിന്നാണ് പ്രതി പിടിയിലായത്.