ആലുവയിൽ യാത്രാ ബസ് പരിശോധന: 48 ബസുകൾക്കെതിരെ കേസ്
1576698
Friday, July 18, 2025 4:42 AM IST
ആലുവ: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആലുവയിലെ സ്വകാര്യ ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 48 ബസുകൾക്കെതിരെ കേസുകളെടുത്തു.
ആകെ 65 ബസുകളിലാണ് ഇന്നലെ സ്ക്വാഡ് പരിശോധന നടത്തിയത്. തിങ്കളാഴ്ച്ച മുതൽ ജില്ലയിൽ എട്ട് സ്ക്വാഡുകൾ പല സ്ഥലങ്ങളിലായി മിന്നൽ പരിശോധന നടത്തുന്നുണ്ട്. പരിശോധന ഇന്നും തുടരും.