ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍
1577058
Saturday, July 19, 2025 4:11 AM IST
കൊച്ചി: സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ കരിപ്പാടം മഠത്തിപ്പറമ്പില്‍ വീട്ടില്‍ രാജ്കുമാറി(43)നെയാണ് എറണാകുളം സെന്‍ട്രല്‍ എസ്ഐ സി. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിന് വൈകുന്നേരം 7.30നും അഞ്ചിന് രാവിലെ 10നും ഇടയിലുള്ള സമയത്ത് എറണാകുളം ഈയാട്ട് ജംഗ്ഷനിലുള്ള പെര്‍ഫെക്ട് ഗ്രൂപ്പ് എന്ന കംപ്യൂട്ടര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് സെന്ററിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്.
കൊല്ലം സ്വദേശി ഡി. സജീറിന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 17ന് പറവൂര്‍ ഭാഗത്തു നിന്ന് പ്രതി പിടിയിലായത്. മോഷണം , അടിപിടി കേസുകളില്‍ പ്രതിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.