യുവജന കമ്മീഷന് അദാലത്ത്: പിഎസ്സിക്കെതിരെ പരാതിപ്രളയം
1576741
Friday, July 18, 2025 5:04 AM IST
കൊച്ചി: എറണാകുളം ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന യുവജന കമ്മീഷന് ജില്ലാ അദാലത്തില്‍ പിഎസ്സിക്കെതിരെ പരാതി. റാങ്ക് ലിസ്റ്റ് സംബന്ധിച്ചും നിയമനങ്ങളിലെ ചട്ടലംഘനങ്ങള്‍ സംബന്ധിച്ചുമുള്ള പരാതികളാണ് ഏറെയുമെന്നാണ് വിവരം. കമ്മീഷന് ചെയര്മാന് എം.ഷാജറിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 28 പരാതികളാണ് ആകെ പരിഗണിച്ചത്. ഇതില്‍ 15 പരാതികള്‍ പരിഹരിച്ചു. 13 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു.
യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിന് കമ്മീഷന് ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും ലഹരിക്കെതിരായും നിരവധി കാമ്പയിനുകൾ നടപ്പിലാക്കി വരികയാണെന്നും ഷാജര്‍ പറഞ്ഞു.
പരിഗണിച്ച മറ്റു പരാതികള്‍: 4ഹിന്ദി പ്രചാര സഭ എറണാകുളം സെന്ററിന് എന്‍സിടിഇയുടെ അംഗീകാരവും ബിഎഡ് തുല്യതാ സര്‍ട്ടിഫിക്കറ്റും സംബന്ധിച്ച്4ഭിന്നശേഷിക്കാര്‍ക്ക് വില്ലേജ് ഫീല്‍ഡ് അസി. തസ്തികയില്‍ നിയമാനുസൃതമായ സംവരണാനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച് 4സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍4കോളജില്‍ വിദ്യാര്‍ഥികളെ അന്യായമായി സസ്പെന്‍ഡ് ചെയ്തത്4ഗാര്‍ഹിക പീഡനം4തൊഴില്‍ തട്ടിപ്പ്.