ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
1576493
Thursday, July 17, 2025 5:04 AM IST
കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളുടെ ദുരന്തനിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി പ്രതിനിധികള്‍ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ റാഖീ സദ്ദു, ഡ്യൂട്ടി ഓഫീസര്‍ രജത് മല്‍ഹോത്ര,സീനിയര്‍ കണ്‍സള്‍ട്ടന്റ് സി.ജെ. സത്യകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.
നിലവില്‍ ജില്ലയില്‍ ദുരന്തനിവാരണ അഥോറിറ്റിയുടെ കീഴില്‍ എന്തെല്ലാം നടപടികളും പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മുന്നോട്ട് എങ്ങനെ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ചുള്ള അവലോകനവും നടന്നു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഇടുക്കി ജില്ലാ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.