ദീപിക നമ്മുടെ ഭാഷ പദ്ധതി : പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ
1576479
Thursday, July 17, 2025 4:52 AM IST
പൈങ്ങോട്ടൂർ: സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ആരംഭിച്ച ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ആന്റണി പുത്തൻകുളം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കൊടകല്ലിൽ അധ്യക്ഷത വഹിച്ചു.
അസി. മാനേജർ ഫാ. ജോണ്സണ് വാമറ്റത്തിൽ, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ലോറൻസ് ഏബ്രഹാം, പ്രധാനാധ്യാപിക ഷിബിമോൾ ജോസഫ്, പിടിഎ പ്രസിഡന്റ് ഫെമിക്സ് ജോണ്, ജോമോൻ ജോസ്, അനിൽ കല്ലട, ജോഷി കുര്യൻ, സ്പോണ്സർ ബിജു കുരീക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.