മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​ക്കു​ന്നം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മു​ത​ൽ രാ​മാ​യ​ണ പാ​രാ​യ​ണം ആ​രം​ഭി​ക്കും. രാ​വി​ലെ ആ​റ് മു​ത​ൽ എ​ട്ട് വ​രെ​യാ​ണ് പാ​രാ​യ​ണം ന​ട​ക്കു​ക. ഇ​തോ​ട​നു​ബ​ന്ധി​ച്ച് 31 വ​രെ വൈ​കു​ന്നേ​ര​ത്തെ ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം ഊ​ട്ടു​പു​ര​യി​ൽ ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണ​വു​മു​ണ്ടാ​യി​രി​ക്കും.

ഒ​ന്നി​ന് രാ​വി​ലെ ആ​റ് മു​ത​ൽ ഔ​ഷ​ധ സേ​വ​യു​മു​ണ്ടാ​യി​രി​ക്കും. ക​ർ​ക്കി​ട​ക വാ​വു​ബ​ലി നാ​ളി​ൽ 24ന് ​രാ​വി​ലെ 4.30 മു​ത​ൽ ക്ഷേ​ത്ര​ക്ക​ട​വി​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​മാ​യ​ണ​മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​പ്ര​യാ​ർ, കൂ​ട​ൽ​മാ​ണി​ക്യം, മൂ​ഴി​ക്കു​ളം, പാ​യ​മ്മ​ൽ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന നാ​ല​ന്പ​ല ദ​ർ​ശ​നം 22ന് ​ന​ട​ക്കും. രാ​വി​ലെ 4.30ന് ​യാ​ത്ര പു​റ​പ്പെ​ട്ട് ഗു​രു​വാ​യൂ​രും സ​ന്ദ​ർ​ശി​ച്ച് വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തു​ന്ന​താ​ണ് യാ​ത്ര. നാ​ല​ന്പ​ല ദ​ർ​ശ​ന​ത്തി​നു​ള്ള സീ​റ്റു​ക​ൾ ദേ​വ​സ്വം ഓ​ഫീ​സി​ൽ ബു​ക്ക് ചെ​യ്യാം.