ബിഎഡ് വിദ്യാർഥികൾക്ക് സൂംബ ഡാൻസ് പരിശീലനം
1576222
Wednesday, July 16, 2025 7:43 AM IST
മൈലക്കൊന്പ്: സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ ഒന്നാം സെമസ്റ്റർ ബിഎഡ് വിദ്യാർഥികൾക്ക് കോഴ്സിന്റെ തുടക്കത്തിലുള്ള ഒരാഴ്ചത്തെ ഇൻഡക്ഷൻ പ്രോഗ്രാമിൽ സൂംബ ഡാൻസും ഉൾപ്പെടുത്തി പരിശീലനം തുടങ്ങി. കോളജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ കെ.ജെ. ഫ്രാൻസിസ്, അധ്യാപിക മേഘാ വർഗീസ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ബിഎഡ് വിദ്യാർഥി-വിദ്യാർഥിനികളുടെ വ്യായാമക്കുറവ് പരിഹരിക്കുക, മാനസിക-ഹൃദയാരോഗ്യം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സൂംബ നൃത്തം കോളജിൽ പരിശീലിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ റവ.ഡോ. ജോണ്സണ് ഒറോപ്ലാക്കൽ പറഞ്ഞു.
കൂടാതെ ബിഎഡ് വിദ്യാർഥികൾ ഭാവിയിൽ അധ്യാപകരാകുന്പോൾ സ്കൂൾ കുട്ടികളെ പരിശീലിപ്പിക്കുവാനും ഇവിടെ ലഭിക്കുന്ന പരിശീലനം ഉപകരിക്കുമെന്നും എല്ലാ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൂംബ നൃത്തം പരിശീലിപ്പിക്കുന്നത് നന്നായിരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.