ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
1576229
Wednesday, July 16, 2025 7:43 AM IST
വാഴക്കുളം: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കു യാത്രക്കാരന് പരിക്കേറ്റു. രണ്ടാർ വടക്കേക്കുടിയിൽ റോയി ജോർജിനാണ് തലയ്ക്കും കാലിനും പരിക്കേറ്റത്.
ഇന്നലെ രാത്രി എട്ടോടെ വാഴക്കുളം ടൗണിന്റെ പടിഞ്ഞാറേ ഭാഗത്ത് നയന ബാറിനു സമീപത്താണ് അപകടമുണ്ടായത്. തൊടുപുഴയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ആവോലി ദിശയിൽ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടം.
ബസിന്റെ അടിയിലേക്ക് ബൈക്ക് കയറിയ നിലയിലാണ്. പരിക്കേറ്റ റോയിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവോലിയിൽ കേബിൾ ടിവി സ്ഥാപനം നടത്തുകയാണ് റോയി.