സെക്യൂരിറ്റിയെ മർദിച്ച യൂത്ത് കോൺ. നേതാവ് പിടിയിൽ
1576237
Wednesday, July 16, 2025 7:44 AM IST
ആലുവ: പാർക്ക് ചെയ്ത സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ട സൂപ്പർ മാർക്കറ്റിലെ സെക്യൂരിറ്റിയെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺ. നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ് യൂത്ത് കെയർ ജില്ലാ ഭാരവാഹി കുട്ടമശേരി സൂര്യാനഗറിൽ കുന്നത്ത് വീട്ടിൽ (കോളായിൽ) കെ.ബി. നിജാസ് (37) ആണ് പിടിയിലായത്. ആലുവ ആശാൻ ലൈനിൽ അന്നപ്പിള്ളി വീട്ടിൽ ബാലകൃഷ്ണ (73) നെയാണ് നിജാസ് മർദിച്ചത്.
ചെമ്പകശേരി കവലയിലെ സൂപ്പർ മാർക്കറ്റിന് മുമ്പിൽ വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചാണ് തർക്കം ഉണ്ടായത്. മർദനത്തിന്റെ സിസി ടിവി ദൃശ്യവും പോലീസ് ശേഖരിച്ചിട്ടുണ്ട്.